2010, ഡിസംബർ 16, വ്യാഴാഴ്‌ച

എന്‍റെ ഭഗവതീ!

     ചെത്തുകാരന്‍ കണാരേട്ടന്‍ തെങ്ങില്‍നിനിന്നു വീണിട്ടു വര്‍ഷം ഒന്ന് കഴിഞ്ഞു . ഇപ്പോള്‍ ചീമക്കൊന്ന വടിയില്‍ താങ്ങി ജീവിതം 'സ്ലോ മോഷനില്‍ 'നീങ്ങുന്നു.   ഒന്നിച്ചിരുന്നു കള്ളുകുടിച്ചവര്‍ തിരിഞ്ഞു നോക്കിയില്ല . മക്കള്‍ക്കും വേണ്ട ആകപ്പാടെ ഒരു പട്ടിക്കും വേണ്ട. ചില്ലറക്ക് ആരോടെങ്കിലും ഇരക്കാന്‍ മടി . മസ്സാമാസ്സം നല്ലൊരു തുക ഷാപ്പില്‍ നിന്നും വാങ്ങിയിരുന്ന അഭിമാനിയായിരുന്നു കണാരേട്ടന്‍! .

  നാളെ ഓണമാണ് .. രണ്ടു പെഗ്ഗടിച്ചില്ലെങ്കില്‍ എന്തോന്ന് ഓണം!  അങ്ങിനെയാണ് കണാരേട്ടന്‍ അമ്പലത്തിലെ   ഭണ്ഡാരം പൊളിക്കാന്‍ തീരുമാനിച്ചത്. നട്ടപ്പാതിരക്കു കമ്പിപ്പാരയും കൊണ്ട് അമ്പലത്തില്‍ച്ചെന്നു.   മൂങ്ങകള്‍ മൂളുകയും, കാലന്‍ കോഴി കൂവുകയും, തണുത്ത കാറ്റ് വീശുകയും  ചെയ്യുന്ന ഒരു രാത്രി ആയിരുന്നു അത് !  എല്ലുറപ്പില്ലാത്ത കണാരേട്ടനുണ്ടോ പൂട്ടുപോളിക്കാന്‍  കഴിയുന്നു .. ഒരു പാട് ശ്രമിച്ചു തളര്‍ന്ന  കണാരേട്ടന്‍ ജീവിതത്തില്‍ അതുവരെ  കാണിക്കാത്ത ആത്മാര്‍ഥതയോടെ അന്ന് ആദ്യമായി ഭഗവതീനെ  വിളിച്ചുപോയി .   അവസാനം  ഭഗവതി പ്രത്യക്ഷപ്പെട്ടു!!! ക്ഷീണിച്ചു  അവശയായ ഭഗവതി:  ഭഗവതീന്റെ  ഉണങ്ങിയ കോലം കണ്ടപ്പോള്‍  കമ്മറ്റിക്കാര്‍ ഒന്നും അങ്ങേയ്ക്ക് തരാറില്ലേ എന്ന് ചോദിക്കാന്‍ തോന്നിപ്പോയി അതിനു മുന്‍പേ ഭഗവതി  ഭണ്ഡാരം പൊളിച്ചു അതിലുള്ള പണം മുഴുവനും കണാരേട്ടനു കൊടുത്തു!.

          ഭഗവതി കണാരേട്ടന്റെ  തലയില്‍ കൈ വെച്ച് അനുഗ്രഹിച്ചുകൊണ്ട്‌ പറഞ്ഞു.........
" വിലപിടിപ്പുള്ളതൊക്കെ 'ബി' അറയില്‍ ആണുള്ളത് : അത് എനിക്കുപോലും തുറക്കാന്‍ പറ്റുന്നില്ല. അത്രയും സ്ട്രോങ്ങ്‌ ആണ്!.  ഇതു ചില്ലറ മാത്രമേ ഉള്ളൂ ..എന്റെ പണം കൊണ്ട് എല്ലോരും സുഖിക്കുകയാണ്‌ .....കൂട്ടത്തില്‍ നീയും പോയി രണ്ടു പെഗ്ഗടിച്ച് നന്നായിവാ ".....
 

5 അഭിപ്രായങ്ങൾ:

  1. ഹ്രസ്വമെങ്കിലും നര്‍മ്മാത്മകമായ അവതരണം. ഭഗവതി അങ്ങനെ പ്രത്യക്ഷപ്പെടുമോ എന്ന് ചോദിച്ചാല്‍, ഇത് കഥയല്ലേ
    എന്ന് ഉത്തരം ഉണ്ട്. അക്ഷരപ്പിശാചുക്കളെ ഓടിക്കുക. ഭാവുകങ്ങള്‍.

    മറുപടിഇല്ലാതാക്കൂ
  2. നല്ല നര്‍മ്മ ഭാവന. ഒതുക്കവും ഉണ്ട്. കഥ ഇഷ്ടപ്പെട്ടു.

    മറുപടിഇല്ലാതാക്കൂ
  3. ഈ ആക്ഷേപ ഹാസ്യം വളരെ നന്നായിട്ടുണ്ട്.

    മറുപടിഇല്ലാതാക്കൂ